മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മക്ടോമിനെ ആദ്യമായി സ്കോട്ട്‌ലൻഡ് ടീമിൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മക്ടോമിനെ ആദ്യമായി സ്കോട്ട്‌ലൻഡ് ടീമിൽ. ഈ മാസം അവസാനം കോസ്റ്റാറിക്കയ്ക്കും ഹംഗറിക്കുമ്മ് എതിരായി നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലേക്കാണ് യുവതാരത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൗറീന്യോയുടെ കീഴിൽ സ്ഥിരം സ്റ്റാർട്ടറായി വളർന്നിരിക്കുകയാണ് മക്ടോമിനെ ഇപ്പോൾ.

മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസി ലിവർപൂൾ എന്നീ ടീമുകളെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ പരാജയപ്പെടുത്തിയപ്പോൾ മിഡ്ഫീൽഡിൽ ഈ യുവതാരം കയ്യടി വാങ്ങിയിരുന്നു. അഞ്ചാം വയസ്സ് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള താരമാണ് മക്ടോമിനെ. ഈ സീസണിൽ യുണൈറ്റഡിനായി 16 മത്സരങ്ങളിൽ മക്ടോമിനെ ബൂട്ടുകെട്ടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement