Picsart 23 01 02 16 19 30 863

അർജന്റീനയുടെ മകാലിസ്റ്റർ ബ്രൈറ്റണിൽ തിരികെയെത്തി

അർജന്റീനയുടെ ലോകകപ്പ് ഹീറോ മകാലിസ്റ്റർ പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റണിൽ മടങ്ങി എത്തി. ഇന്ന് ബ്രൈറ്റണിൽ എത്തിയ താരം ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു. ലോകകപ്പ് ജേതാവായി മടങ്ങി എത്തിയ മകാലിസ്റ്ററിന് വലിയ വരവേല്പാണ് ബ്രൈറ്റണിൽ ലഭിച്ചത്. ബ്രൈറ്റൺ ക്ലബിന്റെ ചരിത്രത്തിൽ ലോകകപ്പ് നേടുന്ന അവരുടെ ആദ്യത്തെ താരമാണ് മകാലിസ്റ്റർ. അർജന്റീന മധ്യനിരയിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു മകാലിസ്റ്റർ അരജന്റീന മിഡ്ഫീൽഡിലെ എഞ്ചിൻ ആയാണ് അറിയപ്പെട്ടത്. ലോകകപ്പിൽ ആറ് മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും ഒരു അസിസ്റ്റും സംഭാവന ചെയ്തിരുന്നു.

24കാരനായ താരം ബ്രൈറ്റണിൽ മടങ്ങി എത്തി എങ്കിലും എത്ര കാലം അമെക്സ് സ്റ്റേഡിയത്തിൽ ഉണ്ടാകും എന്നത് ആണ് ഇപ്പോൾ ചർച്ചാ വിഷയം. മകാലിസ്റ്ററിനായി യൂറോപ്പിലെ വലിയ ക്ലബുകൾ എല്ലാം രംഗത്ത് ഉണ്ട്. ചെൽസിയാണ് മകാലിസ്റ്ററിനായി രംഗത്തുള്ള പ്രധാന ടീം. താരത്തെ അടുത്ത സമ്മർ വരെയെങ്കിലും ടീമിൽ നിലനിർത്താൻ ആകും ബ്രൈറ്റന്റെ ശ്രമം. 2019ൽ ആയിരുന്നു ബ്രൈറ്റൺ മകാലിസ്റ്ററെ സ്വന്തമക്കിയത്.

Exit mobile version