Picsart 23 01 24 12 02 01 106

എംബപ്പെ എല്ലാ റെക്കോർഡും തകർക്കുകയാണ്, പി എസ് ജിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആകുന്നതിന് അടുത്ത്

പാരീസ് സെന്റ് ജെർമെയ്‌നിന്റെ കൈലിയൻ എംബപ്പെ ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറിംഗ് റെക്കോർഡിലേക്ക് അടുക്കുന്നു. 196 ഗോളുകളുമായി, നിലവിലെ റെക്കോർഡ് ഉടമ എഡിൻസൺ കവാനിയുടെ 200 ഗോളുകൾക്ക് അടുത്ത് എത്തിയിരിക്കുകയാണ് എംബപ്പെ. ഇനി കവാനിയെ മറികടക്കാൻ അദ്ദേഹത്തിന് 5 ഗോളുകൾ കൂടി മതി. എംബാപ്പെ നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, ക്ലബ്ബിനായി 156 ഗോളുകൾ നേടിയ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ ഒരു സീസൺ മുമ്പ് എംബപ്പെ മറികടന്നിരുന്നു.

ഇന്നലെ നടന്ന ഫ്രഞ്ച് കപ്പ് മത്സരത്തിൽ, എംബാപ്പെ 5 ഗോളുകൾ നേടി ചരിത്രം കുറിച്ചിരുന്നു. ഒരു മത്സരത്തിൽ ആദ്യമായാണ് ഒരു PSG താരം 5 ഗോളുകൾ നേടുന്നത്. ഈ പ്രകടനം ആണ് അദ്ദേഹത്തെ 196 ഗോളുകളിലേക്ക് എത്തിച്ചത്‌. 24ആം വയസ്സിൽ തന്നെ ഒരോ റെക്കോർഡുകലൂം തകർത്ത് മുന്നേറുന്ന എംബാപ്പെ ഫുട്ബോൾ ലോകത്തെ അതിശയിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്.

Exit mobile version