Site icon Fanport

എമ്പപ്പെ തന്റെ പിൻഗാമി ആകും എന്ന് പെലെ

ഫ്രഞ്ച് യുവതാരം എമ്പപ്പെയിൽ താൻ തന്നെ തന്നെ കാണുകയാണ് എന്ന് ബ്രസീലിയൻ ഇതിഹാസം പെലെ. തന്റെ പിൻഗാമി ആകാനുള്ള എല്ലാ മികവും എമ്പപ്പെക്ക് ഉണ്ട് എന്നും പെലെ പറയുന്നു‌. എമ്പപ്പെയുടെ വേഗതയിലും നീക്കങ്ങളിലും തനിക്ക് താനുമായി ഒരുപാട് സാമ്യം കാണാൻ കഴിയുന്നുണ്ട്‌. പെലെ പറഞ്ഞു‌. വേഗതയുള്ള വേഗത്തിൽ ചിന്തിക്കുന്ന താരമാണ് എമ്പപ്പെ‌. പെലെ പറയുന്നു.

പന്ത് സ്വീകരിക്കുമ്പോൾ തന്നെ എമ്പപ്പെക്ക് അറിയാം എന്ത് ആ പന്ത് വെച്ച് ചെയ്യണം എന്ന്. പെലെ പറഞ്ഞു. ഇത് ഒരു ഫുട്ബോൾ താരത്തിന് ഏറ്റവും അത്യാവശ്യമായ കാര്യമാണെന്നും പെലെ പറയുന്നു. എമ്പപ്പെ എന്ത് ചെയ്യും എന്ന് ഡിഫൻഡേഴ്സിന് പ്രവചിക്കാൻ ആകില്ല എന്നും ഇത് എമ്പപ്പെയെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. ബ്രസീലിയൻ ഇതിഹാസം പറഞ്ഞു. എമ്പപ്പെ ബാലൻ ഡി ഓർ അർഹിക്കിന്നുണ്ട് എന്നും പെലെ കൂട്ടിച്ചേർത്തു.

Exit mobile version