Picsart 23 08 07 11 11 04 513

എംബപ്പെയെ ടീമിനൊപ്പം പരിശീലനം നടത്താൻ വിടില്ല എന്ന് ആവർത്തിച്ച് പി എസ് ജി

കൈലിയൻ എംബപ്പെയെ വിൽക്കാനുള്ള നടപടികൾ തുടർന്ന് പി എസ് ജി. താരത്തെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താൻ വിടില്ല എന്ന് ക്ലബ് ആവർത്തിച്ചു. ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും പി എസ് ജിയുടെ പ്രീസീസൺ യാത്രയിലും എംബപ്പെ ഭാഗമായിരുന്നില്ല. പ്രീസീസൺ പര്യടനത്തിന് ശേഷം തിങ്കളാഴ്ച പിഎസ്ജി അവരുടെ പരിശീലനം പുനരാരംഭിക്കുകയാണ്. എന്നാൽ എംബാപ്പെ ലൂയിസ് എൻറിക്വെയുടെ ആദ്യ ടീമിന്റെ ഭാഗമാകില്ല. അടുത്ത ആഴ്ച നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിലും എംബപ്പെ ഉണ്ടാകില്ല.

എത്രയും പെട്ടെന്ന് കരാർ പുതുക്കാൻ തീരുമാനിക്കുകയോ അടുത്ത ക്ലബ് കണ്ട് പിടിക്കുകയോ ആണ് എംബപ്പെയോ പി എസ് ജി ആവശ്യപ്പെട്ടിരിക്കുന്ന കാര്യം. 24 കാരനായ എംബാപ്പെ 12 മാസത്തേക്ക് നീട്ടാനുള്ള ഓപ്ഷൻ നിരസിച്ചതോടെ ആയിരുന്നു ക്ലബും എംബപ്പെയും തമ്മിലുള്ള പ്രശ്നം ആരംഭിച്ചത്. എംബപ്പെയെ വിൽക്കാൻ ആണ് പി എസ് ജി തീരുമാനം എങ്കിലും റയൽ മാഡ്രിഡ് അല്ലാാതെ ഒരു ക്ലബിലേക്കും പോകാൻ എംബപ്പെ തയ്യാറല്ല.

അൽ ഹിലാൽ 300 മില്യണു മുകളിലുള്ള ഒരു ഓഫറുമായി സമീപിച്ചപ്പോൾ ചർച്ചക്ക് പോലും എംബപ്പെ തയ്യാറായിരുന്നില്ല. റയൽ മാഡ്രിഡ് ആണെ‌ങ്കിൽ ഇതുവരെ എംബപ്പെക്ക് ആയി രംഗത്ത് വന്നിട്ടില്ല.

Exit mobile version