Picsart 24 05 11 00 29 48 834

പി എസ് ജി വിടും എന്ന് പ്രഖ്യാപിച്ച് എംബപ്പെ

അവസാനം എംബപ്പെ പി എസ് ജി വിടും എന്ന കാര്യം ഉറപ്പായി. പി എസ് ജിയോടും ആരാധകരോടും എംബപ്പെ തന്നെ താൻ ക്ലബ് വിടും എന്ന് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഒരു വീഡിയീയിലൂടെ ആണ് എംബപ്പെ താൻ ക്ലബ് വിടുക ആണെന്നത് പ്രഖ്യാപിച്ചത്. ഈ സീസൺ അവസാനം എംബപ്പെയുടെ കരാർ അവസാനിക്കും. അതോടെ ഫ്രീ ഏജന്റായി താരം ക്ലബ് വിടും. എന്നാൽ ഇപ്പോഴും എംബപ്പെയുടെ അടുത്ത ക്ലബ് ഏതാകും എന്ന് വ്യക്തമല്ല.

റയൽ മാഡ്രിഡും എംബപ്പെയും ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. അവസാന മൂന്ന് സീസണുകളിലായി എംബപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നുണ്ട്. ഒരു സീസൺ മുമ്പ് എംബപ്പെയെ സ്വന്തമാക്കുന്നതിന് വളരെ അടുത്ത് റയൽ മാഡ്രിഡ് എത്തിയിരുന്നു‌. എന്നാൽ അവസാനം ആരെയും ഞെട്ടിക്കുന്ന കരാർ നൽകി പി എസ് ജി എംബപ്പെയെ രണ്ട് സീസൺ കൂടെ ക്ലബിൽ നിലനിർത്തി.

പക്ഷെ പി എസ് ജിയിൽ നിൽക്കുന്നത് ഒരു വലിയ താരമായി മാറാൻ തനിക്ക് ആകാതെ പോകാൻ കാരണമാകുന്നു എന്ന് മനസ്സിലാക്കിയ എംബപ്പെ ഇത്തവണ ഫ്രഞ്ച് ലീഗ് തന്നെ വിടാൻ തീരുമാനിച്ചു. ഇനി എംബപ്പെ എവിടേക്ക് എന്നതാകും വരും ദിവസങ്ങളിലെ ചർച്ച. ഈ ഞായറാഴ്ച എംബപ്പെയ്ക്ക് ഔദ്യോഗിക യാത്രയയപ്പ് പി എസ് ജു നൽകും.

Exit mobile version