Picsart 24 07 13 00 38 16 398

ഫ്രാൻസിലെ രണ്ടാം ഡിവിഷൻ ക്ലബ് വാങ്ങാൻ ഒരുങ്ങി എംബപ്പെ കുടുംബം

ഫ്രഞ്ച് താരം കിലിയൻ എംബപ്പെയും കുടുംബവും ഫ്രാൻസിൽ ഒരു പ്രൊഫഷണൽ ക്ലബ് സ്വന്തമാക്കാൻ ഒരുങ്ങുന്നു. ലിഗ് 2 ടീമായ സ്റ്റാഹ്ഡ് മലേബ് കാൻ ക്ലബിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ചർച്ചകളിലാണ് എന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അമേരിക്കൻ അസറ്റ് മാനേജ്‌മെൻ്റ് സ്ഥാപനമായ ഓക്‌ട്രീ ക്യാപിറ്റൽ മാനേജ്‌മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതാണ് എസ് എം കാൻ.

സീരി എ ചാമ്പ്യൻമാരായ ഇൻ്ററിൻ്റെയും ഉടമസ്ഥത ഇതേ അമേരിക്കൻ കമ്പനി ആണ്. എന്നാൽ Oaktree അടുത്തിടെ Caen ക്ലബിലെ ഉടമസ്ഥതയിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ചിരുന്നു. ഇതിനാൽ ക്ലബ് പുതിയ നിക്ഷേപകരെ തേടുകയാണ്‌.

കൈലിയൻ എംബാപ്പെയുടെ കുടുംബം ലിഗ് 2 ക്ലബ് വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചു. കൈലിയൻ എംബാപ്പെയുടെ കുടുംബ ബിസിനസ്സ് – അദ്ദേഹത്തിൻ്റെ അമ്മ ഫയ്‌സ ലമാരിയുടെ നേതൃത്വത്തിൽ ആണ് നടക്കുന്നത്.

Exit mobile version