എമ്പപ്പെയ്ക്ക് ഇരട്ടഗോളുകൾ, പി എസ് ജി ഫ്രഞ്ച് കപ്പ് ഫൈനലിൽ

എമ്പപ്പെ താരമായ മത്സരത്തിൽ കോനിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾ തോൽപ്പിച്ച് പി എസ് ജി ഫ്രഞ്ച് കപ്പ് ഫൈനലിൽ. 21ആം മിനുട്ടിലും 81ആം മിനുട്ടിലും ആയിരുന്നു എമ്പപ്പെയുടെ ഗോളുകൾ. ഇന്നത്തെ ഗോളുകളോടെ ക്ലബിനും രാജ്യത്തിനുമായി എമ്പപ്പെ 50ഗോളുകൾ തികച്ചു. ക്രിസ്റ്റഫറാണ് മൂന്നാം ഗോൾ നേടിയത്.

ഇതോടെ ഫ്രാൻസിൽ ഈ വർഷത്തെ മൂന്നാം കിരീടമാണ് പി എസ് ജി ലക്ഷ്യമിടുന്നത്. ഫ്രഞ്ച് ലീഗും കൊപ ദെ ല ലിഗെയും പി എസ് ജി ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ഇത് പി എസ് ജിയുടെ ഫ്രഞ്ച് കപ്പിലെ തുടർച്ചയായ നാലാം ഫൈനലാണ്. നിലവിലെ ചാമ്പ്യന്മാരും പി എസ് ജി തന്നാണ്. ഫൈനലിൽ ലെസ് ഹെർബിയർസാണ് പി എസ് ജിയെ കാത്തിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകുറ്റിപ്പുറത്ത് ഉദയ അൽ മിൻഹാലിന് ഗംഭീര വിജയം
Next articleപാണ്ടിക്കാട് സെമി ലീഗിൽ കെ ആർ എസ് കോഴിക്കോടിന് വിജയം