Picsart 23 06 15 22 11 34 822

“ഒരു കത്തിന് ഒരാളെ കൊല്ലാൻ കഴിയുമെന്ന് എനിക്കറിയില്ലായിരുന്നു, പി എസ് ജിയിൽ അടുത്ത സീസണിലും താൻ ഉണ്ടാകും” എംബപ്പെ

പി എസ് ജിയിൽ താൻ കരാർ പുതുക്കില്ല എന്ന വിവാദത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി എംബപ്പെ‌. താൻ പി എസ് ജിയിൽ കരാർ പുതുക്കില്ല എന്ന് നേരത്തെ തന്നെ പറഞ്ഞതായിരുന്നു എന്നും പുതുതായി ഒരു കാര്യവും ഞാൻ കത്തിലൂടെ പറഞ്ഞിട്ടില്ല എന്നും എംബപ്പെ പറഞ്ഞു. “സത്യസന്ധമായി ഞാൻ ആരെയും വേദനിപ്പിക്കും എന്ന് കരുതിയിരുന്നില്ല. ഞാൻ ഒരു കത്ത് മാത്രമാണ് അയച്ചത്”

“ഒരു കത്തിന് ഒരാളെ കൊല്ലാൻ കഴിയുമെന്ന് എനിക്കറിയില്ലായിരുന്നു. അതൊരു കത്ത് മാത്രമാണ്. പ്രതികരണങ്ങളെ ഞാൻ കാര്യമാക്കുന്നില്ല”. അദ്ദേഹം പറഞ്ഞു.

“ഇപ്പോൾ, എനിക്ക് ഒരു ഓപ്ഷൻ മാത്രമേയുള്ളൂ: പിഎസ്ജിയിൽ തുടരുക. സീസൺ ആരംഭിക്കുമ്പോൾ ഞാൻ അവിടെ ഉണ്ടാകാൻ ആഗ്രഹിക്കുന്നു.” എംബപ്പെ പറഞ്ഞു. എംബപ്പെ ഇങ്ങനെ പറഞ്ഞു എങ്കിലും പി എസ് ജി താരത്തെ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വിൽക്കാൻ ആണ് ശ്രമിക്കുന്നത്.

Exit mobile version