ഗ്രൂപ്പ് ബിയിൽ ഇന്ന് സാറ്റ് തിരൂരും കേരള പോലീസും മരണപ്പോരിന്

ഒന്നാം സ്ഥാനം എന്ന ലക്ഷ്യവും വെച്ച് കേരള പ്രീമിയർ ലീഗിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ സാറ്റ് തിരൂരും കേരള പോലീസും നേർക്കുനേർ. സാറ്റിന്റെ ഹോം ഗ്രൗണ്ടായ തിരൂരിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർ ഗ്രൂപ്പ് ബിയിൽ എഫ് സി തൃശ്ശൂരിനൊപ്പം ഗ്രൂപ്പ് ബിയിൽ പോയന്റിൽ ഒന്നാമതെത്തും. കേരള പോലീസിനു സാറ്റിനും കേരള പോലീസിനും നാലു മത്സരങ്ങളിൽ നിന്നായി ഏഴു പോയന്റാണുള്ളത്. ഹോം ഗ്രൗണ്ടിൽ മികച്ച ഫോമിൽ കളിക്കുന്ന സാറ്റ് തിരൂരിൽ കളിച്ച രണ്ടു മത്സരങ്ങളിലും മികച്ച വിജയങ്ങൾ നേടിയിരുന്നു.

അവസാന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സാറ്റ് ഏജീസ് ഓഫീസിനെ വീഴ്ത്തിയിരുന്നു. ബ്രിട്ടോ കൂടി ടീമിലെത്തിയതോടെ ശക്തരായ സാറ്റിനെ തടയാൻ കേരള പോലീസ് കഷ്ടപ്പെട്ടേക്കും. എഫ് സി തൃശ്ശൂരിനെ സമനിലയിൽ പിടിച്ച ആത്മവിശ്വാസത്തോടെയാകും കേരള പോലീസ് തിരൂർക്കു വണ്ടി കയറുക.

 

ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇന്ന് എസ് ബി ഐ സെൻട്രൽ എക്സൈസിനെ നേരിടും. എക്സൈസിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച രണ്ടു മത്സരങ്ങളും ഗോൾ രഹിത സമനിലയിൽ അവസാനിപ്പിക്കേണ്ടി വന്ന എസ് ബി ഐക്ക് ഇന്ന് വിജയം അനിവാര്യമാണ്. ക്ലബ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ എസ് ബി ഐയുടെ നിഴലുപോലും കേരള പ്രീമിയർ ലീഗിൽ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ടു പോയന്റുമായി അഞ്ചാമതാണ് എസ് ബി ഐ ഇപ്പോൾ. സെൻട്രൽ എക്സൈസ് ആണ് ഏറ്റവും അവസാനം ഉള്ളത്.