Site icon Fanport

യുവേഫ യൂത്ത് ലീഗ് : പിഎസ്ജിയെ തകർത്ത് ലിവർപൂൾ

യുവേഫ യൂത്ത് ലീഗിൽ ലിവർപൂൾ U19 ടീമിന് വമ്പൻ ജയം. കരുത്തരായ പിഎസ്ജിയെ തകർത്ത് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. യുവേഫ യൂത്ത് ലീഗിലെ ഗ്രൂപ്പ് സിയിലാണ് ലിവർപൂളും പിഎസ്ജിയും. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ നാപോളി റെഡ് സ്റ്റാർ ബെൽഗ്രിഡിനെ സമനിലയിൽ തളച്ചു.

റാഫേൽ കമൻചോയുടെ ഇരട്ട ഗോളുകളാണ് റെഡ്‌സിന്റെ ജയത്തിനു ചുക്കാൻ പിടിച്ചത്. റൈസ് വില്യംസ്, കർട്ടിസ് ജോൺസ്, ബോബി അടെക്കയെ എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളടിച്ചത്. യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലിവർപൂൾ പിഎസ്ജിയെ നേരിടും.

Exit mobile version