Picsart 24 01 20 13 39 24 736

മഷൂർ ഗോകുലം കേരളയിൽ

മലയാളി താരം മഷൂർ ഷെരീഫ് ഗോകുലം കേരളയിൽ. പഞ്ചാബ് എഫ് സിയുടെ താരമായിരുന്ന മഷൂർ ഈ സീസൺ അവസാനം വരെയുള്ള കരാറിൽ ആണ് ഗോകുലം കേരളയിലേക്ക് എത്തുന്നത്. മഷൂറിന് പഞ്ചാബിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. മഷൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നായിരുന്നു പഞ്ചാബ് എഫ് സിയിലേക്ക് എത്തിയത്‌.

ഈ സീസണിൽ പഞ്ചാബിൽ ആകെ 3 മത്സരങ്ങൾ മാത്രമെ താരം കളിച്ചുള്ളൂ. മഷൂർ ഐ എസ് എല്ലിൽ ആകെ 37 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരം ഇന്ത്യക്കായും കളിച്ചിട്ടുണ്ട്. മുമ്പ് മൂന്ന് സീസണുകളിൽ ചെന്നൈ സിറ്റിക്ക് ഒപ്പം ഐലീഗിൽ കളിച്ച താരമാണ് മഷൂർ. ചെന്നൈ സിറ്റി ഐ ലീഗ് നേടിയപ്പോൾ അവരുടെ പ്രധാന താരമായിരുന്നു.

മധ്യനിരക്കാരനാണെ‌ങ്കിലും മഷൂർ ഡിഫൻസിലാണ് പലപ്പോഴും നോർത്ത് ഈസ്റ്റിനായി പ്രത്യക്ഷപ്പെടുന്നത്. മലപ്പുറം കാവുങ്ങൽ സ്വദേശിയാണ്. മുമ്പ് ചെന്നൈ ലീഗിൽ ഹിന്ദുസ്ഥാൻ ഈഗിൾസിനു വേണ്ടി തിളങ്ങിയിരുന്നു. എയർ ഇന്ത്യ, പ്രയാഗ് യുണൈറ്റഡ് എന്നീ ക്ലബുകൾക്കും മഷൂർ കളിച്ചിട്ടുണ്ട്. മുൻ എം എസ് പി താരം കൂടിയാണ് മഷൂർ‌.

Exit mobile version