Site icon Fanport

മഷെരാനോ ഫുട്ബോളിൽ നിന്ന് വിരമിച്ചു

അർജന്റീന ജേഴ്സിയിലും ബാഴ്സലോണ ജേഴ്സിയിലും അത്ഭുതങ്ങൾ കാണിച്ചിട്ടുള്ള ഡിഫൻസീവ് മിഡ്ഫീൽഡർ ഹവിയർ മഷെരാനോ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീനയിൽ എസ്റ്റുഡിയന്റ്സിനായി കളിക്കുക ആയിരുന്നു 36കാരനായ മഷെരാനോ. അർജന്റീനയിൽ തന്റെ കരിയർ അവസാനിപ്പിക്കാൻ അവസരം നൽകിയതിന് എസ്റ്റുഡിന്റസിന് നന്ദി പറഞ്ഞു കൊണ്ടാണ് മഷെരാനോ വിരമിക്കൽ പ്രഖ്യാപിച്ചത്.

ബാഴ്സലോണയിൽ കളിക്കവെ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടവും അഞ്ചു ലാലിഗ കിരീടവും നേടിയിട്ടുള്ള താരമാണ് മഷെരാനോ. എട്ടു വർഷത്തോളം ബാഴ്സലോണയിൽ കളിച്ചിരുന്നു. ലിവർപൂൾ ക്ലബിനായും വെസ്റ്റ് ഹാമിനായും മുമ്പ് കളിച്ചിട്ടുണ്ട്‌. ചൈന ക്ലബ് ഹെബൈ ചൈന ഫോർച്യൂണയ്ക്ക് വേണ്ടിയും മഷെരാനോ കളിച്ചിരുന്നു. അർജന്റീന ദേശീയ ടീമിനായി 147 മത്സരങ്ങൾ കളിച്ച താരം കൂടിയാണ് മഷെരാനോ. കരിയറിൽ 21 പ്രധാന കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് മഷെരാനോ.

Exit mobile version