Site icon Fanport

റോബേർട്ടോ മാർട്ടിനെസിന് ബെൽജിയത്തിൽ പുതിയ കരാർ

ബെൽജിയൻ ദേശീയ ടീമിന്റെ പരിശീലകനായ റൊബോർട്ടോ മാർട്ടിനെസിന്റെ പുതിയ കരാർ ഔദ്യോഗികമായി. 2022 ലോകകപ്പ് വരെ നീണ്ടു നിൽക്കുന്ന കരാറാണ് മാർട്ടിനെസ് ഒപ്പുവെച്ചത്. ഈ വർഷത്തെ യൂറോ കപ്പ് വരെ ആയിരുന്നു മാർട്ടിനെസിന്റെ കരാർ. എന്നാൽ യൂറോ കപ്പ് നീട്ടിവെച്ചതോടെ കരാറും നീട്ടാൻ തീരുമാനിക്കുകയായിരുന്നു‌.

യൂറോ കപ്പിലെ പ്രകടനം മോശമായാലും ലോകകപ്പ് വരെ മാർട്ടിനെസ് തന്നെയാകും ബെൽജിയത്തിന്റെ പരിശീലകൻ. കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ബെൽജിയത്തെ മൂന്നാം സ്ഥാനത്ത് എത്തിക്കാൻ മാർട്ടിനെസിനായിരുന്നു. ബെൽജിയത്തെ ലോക റാങ്കിംഗിൽ ഒന്നാമത് എത്തിച്ചതും മാർട്ടിനെസ് തന്നെ ആയിരുന്നു.

Exit mobile version