Site icon Fanport

“മാർഷ്യൽ ഒരുപാട് പ്രതീക്ഷ നൽകുന്ന താരം”

ഫ്രഞ്ച് ടീമിൽ സ്ഥിര സാന്നിദ്ധ്യമല്ലാത്ത താരമാണ് ആന്റണി മാർഷ്യൽ. എന്നാൽ ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഫ്രാൻസ് ടീമിൽ എത്തിയ മാർഷ്യൽ പോർച്ചുഗലിന് എതിരെ മികച്ച പ്രകടനം തന്നെ നടത്തിയിരുന്നു. മാർഷ്യലിന്റെ പ്രകടനത്തെ പ്രശംസിച്ച് ഫ്രഞ്ച് പരിശീലകൻ ഡെഷാംസ് രംഗത്ത് എത്തി. മാർഷ്യൽ ഒരുപാട് പ്രതീക്ഷ നൽകുന്ന താരമാണ് എന്ന് ഫ്രഞ്ച് പരിശീലകൻ പറഞ്ഞു.

മാർഷ്യൽ അവസാന വർഷങ്ങളിൽ ഒരുപാട് മെച്ചപ്പെട്ടു. നല്ല പക്വത ഉള്ള താരമായി മാറി. നേരത്തെ തന്നെ മാർഷ്യലിന് മികവ് ഉണ്ടായിരുന്നു എന്നും ദെഷാംസ് പറഞ്ഞു. പോർച്ചുഗലിനെതിരെ മാർഷ്യൽ ഗോൾ നേടാതിരുന്നത് നിർഭാഗ്യം കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version