Site icon Fanport

മെക്സിക്കൻ ഇതിഹാസം റാഫേൽ മാർക്കസ് ഇനി പരിശീലകൻ

മെക്സിക്കൻ ഇതിഹാസം റാഫേൽ മാർക്കസ് ഫുട്ബോൾ ലോകത്തേക്ക് തിരികെ എത്തുകയാണ്. പരിശീലകനായാണ് മടക്കം. സ്പെയിനിലെ ടെർസെര ഡിവിഷനിൽ കളിക്കുന്ന ആർ എസ് ഡി അൽകല ക്ലബിന്റെ യുവ ടീമിനെ പരിശീലിപ്പിച്ച് കൊണ്ടാകും മാർക്കസ് പരിശീലക കരിയർ തുടങ്ങുക. 2018 ലോകകപ്പിന് ശേഷമായിരുന്നു മാർക്കസ് ഫുട്ബോളിൽ നിന്ന് വിരമിച്ചത്.

പരിശീലകനാവാനുള്ള കോച്ചിങ് ലൈസൻസുകൾ പൂർത്തിയാക്കിയ മാർക്കസ് സമീപ ഭാവിയിൽ തന്നെ യൂറോപ്പിലെ വലിയ ക്ലബുകളിലേക്ക് പരിശീലകനായി എത്തിയേക്കും. 5 ലോകകപ്പുകളിൽ മെക്സിക്കോയുടെ ക്യാപ്റ്റനായിരുന്നു മാർക്കസ്. മെക്സിക്കോയ്ക്ക് വേണ്ടി നൂറ്റി അമ്പതോളം മത്സരങ്ങൾ ഈ സെന്റർ ബാക്ക് കളിച്ചിട്ടുണ്ട്. ബാഴ്സലോണ, മൊണാക്കോ പോലുള്ള ക്ലബുകളിലും മാർക്കസ് കളിച്ചിട്ടുണ്ട്.

Exit mobile version