Site icon Fanport

മാർക്കോ വെറാറ്റിയെ പി എസ് ജി കൈവിടും

പാരീസ് സെന്റ് ജെർമെയ്ൻ മാർക്കോ വെറാറ്റിയെ ഈ സീസണോടെ ഒഴിവാക്കാൻ നോക്കും എന്ന് റിപ്പോർട്ടുകൾ. മിഡ്‌ഫീൽഡർ 11 വർഷമായി ക്ലബ്ബിലുണ്ട് എങ്കിലും അവസാന സീസണുകളിലെ വെരട്ടിയുടെ പ്രകടനങ്ങളിൽ ക്ലബ് തൃപ്തരല്ല. താരം വലിയ വേതനം ക്ലബിൽ വാങ്ങുന്നുണ്ട്. വെറാറ്റിയെ പോലെ വലിയ വേതനം വാങ്ങുന്ന താരങ്ങളെ ഒഴിവാക്കാൻ ആണ് പി എസ് ജി ഇപ്പോൾ ശ്രമിക്കുന്നത്.

വെറാറ്റി 23 05 15 12 10 50 172

വെറാറ്റിയുടെ ഫിറ്റ്നസും വലിയ പ്രശ്നമാണ്. താരം സമീപകാലത്ത് ഓവർവൈറ്റ് ആയത് വലിയ രീതിയിൽ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. കളത്തിന് പുറത്ത് അച്ചടക്കമില്ലാത്ത രീതിയിൽ ഉള്ള വെരട്ടിയുടെ പ്രവർത്തനങ്ങളും ക്ലബിന് തലവേദന ആകുന്നുണ്ട്. മുമ്പ് ആരാധകരുടെ പ്രിയ താരമായിരുന്ന വെറാട്ടി പക്ഷെ ഇപ്പോൾ ആരാധകരിൽ നിന്നും അകന്നു. താരത്തെ സ്വന്തമാക്കാനായി സൗദി അറേബ്യൻ ക്ലബുകൾ ശ്രമിക്കുന്നുണ്ട്.

Exit mobile version