Site icon Fanport

22കാരനായ ഇക്വഡോറിയൻ ഇൻ്റർനാഷണൽ മിഡ്ഫീൽഡർ മാർക്കോ ആംഗുലോ കാറപകടത്തിൽ മരണപ്പെട്ടു

ഇക്വഡോറിലെ ക്വിറ്റോയിൽ ഒക്ടോബർ 7 ന് കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 22 കാരനായ ഇക്വഡോറിയൻ ഇൻ്റർനാഷണൽ മിഡ്ഫീൽഡർ മാർക്കോ ആംഗുലോ മരണത്തിനു കീഴടങ്ങി. അപകടത്തെത്തുടർന്ന് ആംഗുലോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായി, ഒരാഴ്ചയോളം തീവ്രപരിചരണത്തിൽ ചെലവഴിച്ചു. പക്ഷെ താരത്തിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല.

Picsart 24 11 12 17 20 05 157

എംഎൽഎസ് ക്ലബ് എഫ്‌സി സിൻസിനാറ്റിയിൽ നിന്ന് ലോണിൽ എൽഡിയു ക്വിറ്റോയ്‌ക്കായി കളിക്കുന്ന അദ്ദേഹം ക്ലബ്ബിനായി 16 മത്സരങ്ങൾ ആകെ കളിച്ചിട്ടുണ്ട്. ഒക്ടോബർ 6 ന് അദ്ദേഹം ടീമിനായി കളത്തിൽ ഇറങ്ങിയിരുന്നു.

ഇക്വഡോറിനായി മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുള്ള അംഗുലോ, 2022 ൽ ഇറാഖിനെതിരായ മത്സരത്തിൽ ആണ് അരങ്ങേറ്റം കുറിച്ചത്.

Exit mobile version