“മെസ്സിയാണോ റൊണാൾഡോ ആണോ മികച്ചത് എന്ന് പറയാൻ പറ്റില്ല”

മെസ്സിയാണോ റൊണാൾഡോയാണോ മികച്ചത് എന്ന് പറയാൻ ആകില്ല എന്ന് റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ മാർസെലോ. രണ്ടു പേരും ഒരുപോലെ മികച്ച താരങ്ങളാണ് എന്ന് മാർസെലോ പറയുന്നത്. റൊണാൾഡോയ്ക്ക് ഒപ്പം താൻ പത്തു വർഷത്തോളം കളിച്ചിട്ടുണ്ട്. റൊണാൾഡോ മികച്ച താരമാണ്. അദ്ദേഹം തരുന്ന പ്രചോദനത്തിന് കണക്കില്ല എന്ന് മാർസെലോ പറഞ്ഞു.

റൊണാൾഡോ ടീമിനെ മൊത്തം ഉയർത്തുന്ന താരമാണ് എന്നും മാർസെലോ പറഞ്ഞു. മെസ്സിയും പകരം വെക്കാനില്ലാത്ത താരമാണ്. മെസ്സി വെറുതെ നിൽക്കുകയാണ് എന്ന് എതിരാളികൾക്ക് തോന്നും എങ്കിലും പെട്ടെന്ന് തനെ അത്ഭുതങ്ങൾ കാണിച്ച് കളി മാറ്റാൻ മെസ്സിക്ക് കഴിയും മാർസെലോ പറഞ്ഞു.

Exit mobile version