അർജന്റീനയ്ക്ക് പിന്തുണയുമായി മറഡോണ

സ്പെയിനിനോട് ദയനീയമായ തോൽവി ഏറ്റുവാങ്ങിയ അർജന്റീനയ്ക്ക് പിന്തുണയുമായി ഫുട്ബോൾ ഇതിഹാസം മറഡോണ രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയാണ്‌ ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനായി തന്റെ പിന്തുണ മറഡോണ അറിയിച്ചത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ടീമിന്റെ ചിത്രത്തോടൊപ്പം “At this moment all that remains is to improve, let’s go Argentina, as always,” എന്ന വാക്കുകൾ കുറിച്ചാണ് അർജന്റീനയുടെ ലോകകപ്പ് ജേതാവ് പിന്തുണയറിയിച്ചത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് സ്‌പെയിൻ മാഡ്രിഡിൽ വിജയിച്ചത്.

https://www.instagram.com/p/Bg2JqLzBoJy/?utm_source=ig_embed

ഒടമണ്ടിയുടെ വകയായിരുന്നു അർജന്റീനയ്ക്ക് ആശ്വാസമായി മാറിയ ഗോൾ പിറന്നത്. റയൽ മാഡ്രിഡ് താരം ഇസ്കോയുടെ തകർപ്പൻ ഹാട്രിക്കാണ് മത്സരം മാറ്റി മറിച്ചത്. സ്പെയിനിനായി ഡിയോഗോ കോസ്റ്റ, ആസ്പാസ്, തിയാഗോ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകുരുന്നു കായിക പ്രതിഭകള്‍ക്ക് മലപ്പുറം സ്പോര്‍ട്സ് കൗണ്‍സിലിന്റെ കോച്ചിങ് ക്യാമ്പ്
Next articleന്യൂസിലാണ്ട് ക്രിക്കറ്റര്‍മാരില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് പാഠമുള്‍ക്കൊള്ളാം