ആരോഗ്യ പ്രശ്നങ്ങൾ വില്ലനാകുന്നു, മറഡോണ പരിശീലക സ്ഥാനം രാജിവെച്ചു

മെക്സിക്കൻ ക്ലബ്ബ് ഡോറാഡോസിന്റെ പരിശീലക സ്ഥാനം ഫുട്‌ബോൾ ഇതിഹാസം ഡിയഗോ മറഡോണ രാജി വച്ചു. ആരോഗ്യ പ്രശ്നങ്ങൾ വലച്ചു തുടങ്ങിയതോടെയാണ് അർജന്റീനൻ ഇതിഹാസം മെക്സിക്കൻ രണ്ടാം നിര ടീമിനോട് വിട പറഞ്ഞത്. കേവലം ഒരു വർഷത്തിൽ താഴെ മാത്രമാണ് മറഡോണ മെക്‌സിക്കോയിൽ പരിശീലക ജോലി ചെയ്തത്.

58 വയസുകാരനായ മറഡോണ ജനുവരിയിൽ ആശുപത്രിയിൽ പ്രവേശികപ്പെട്ടിരുന്നു. അതിന് ശേഷം ഊന്ന് വടിയുടെ സഹായത്തിലാണ് മറഡോണയുടെ സഞ്ചാരം. 2018 സെപ്റ്റംബറിൽ ടീമിന്റെ ചുമതലയേറ്റ മറഡോണ അവരെ രണ്ട് തവണ പ്രമോഷൻ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നു.

Exit mobile version