Site icon Fanport

“മറഡോണ മെസ്സിയെക്കാൾ മികച്ചവൻ”

ബാഴ്‌സലോണയുടെയും അർജന്റീനയുടെയും ഇതിഹാസ താരം ലിയോണൽ മെസ്സിയെക്കാൾ മികച്ചവൻ മറഡോണ ആയിരുന്നെന്ന് മുൻ ബ്രസീൽ താരം സീക്കോ.  മറഡോണയുടെ ഫുട്ബോൾ ജീവിതത്തിന്റെ ഏറ്റവും ഉന്നതിയിൽ മറഡോണ മെസ്സിയെക്കാൾ മികച്ച കളിക്കാരനായിരുന്നെന്നാണ് ബ്രസീൽ ഇതിഹാസമായ സീക്കോ പറഞ്ഞത്.

കഴിഞ്ഞ 10 വർഷമായി ബാഴ്‌സലോണക്ക് വേണ്ടി ഗോളടിച്ചു കൂട്ടിയ മെസ്സിക്ക് അർജന്റീനയുടെ കൂടെ ഒരു ലോകകപ്പ് എന്ന സ്വപനം നടന്നിരുന്നില്ല. അതെ സമയം മറഡോണ ഒരു തവണ ലോകകപ്പ് ജേതാവും മറ്റൊരു തവണ അർജന്റീനയുടെ കൂടെ റണ്ണേഴ്‌സ് അപ്പ് കൂടിയായിരുന്നു.

മറഡോണ കളിച്ചത് പലപ്പോഴും അദ്ദേഹത്തെ മാൻ മാർക്ക് ചെയുന്ന കാലഘട്ടത്തിൽ ആയിരുന്നു. അത് കൊണ്ട് തന്നെ മെസ്സിയെക്കാൾ എന്തുകൊണ്ടും മികച്ചവൻ മറഡോണയായിരുന്നു. അർജന്റീനക്ക് വേണ്ടി കിരീടങ്ങൾ നേടി കൊടുക്കാൻ കഴിയാത്തതാണ് മെസ്സി മറഡോണക്ക് പിന്നിലാവാൻ കാരണമെന്നും സീക്കോ പറഞ്ഞു.

Exit mobile version