Site icon Fanport

മെക്സിക്കൻ ക്ലബ്ബിനെ കൈവിട്ട് ഇതിഹാസ താരം മറഡോണ

അർജന്റീനയുടെ ഇതിഹാസ താരം മറഡോണ മെക്സിക്കൻ ക്ലബ്ബായ ഡറാഡോസിനെ കൈവിട്ടു. പുതിയ സീസൺ ആരംഭിക്കാനിരിക്കെ ഡറാഡോസിന്റെ പരിശീലകനായ മറഡോണ ക്ലബ്ബിൽ തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനും ഇടയ്ക്കാണ് ഡറാഡോസിനു പ്രമോഷൻ നഷ്ടപ്പെട്ടത്. പ്ലേ ഓഫിൽ എത്തിയ മറഡോണയും ടീമും അത്ലറ്റിക്കോ സാൻ ലൂയിസിനോട് പരാജയപ്പെട്ടതാണ് തിരിച്ചടിയായത്.

മറഡോണയെ ബന്ധപ്പെടാൻ ഡറാഡോസിന്റെ മാനേജ്‌മെന്റ് ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ക്രിസ്ത്മസ് ആഘോഷങ്ങൾക്കായി അർജന്റീനയിൽ എത്തിയ മറഡോണ മകനോടൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നു. മറഡോണയുടെ വിശ്വസ്തനായ ലൂയിസ് ത്സലസ് ക്ലബ് വിട്ടതാണ് മറഡോണയും മെക്സിക്കോയിൽ നിന്നും പിന്മാറാൻ കാരണം.

Exit mobile version