Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളോടു ഗോൾ! ഓൾഡ്ട്രാഫോർഡിൽ 7 ഗോൾ വിജയം

ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അവരുടെ ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്ന് തന്നെ ഒരുക്കി. കരബാവോ കപ്പ് മൂന്നാം റൗണ്ടിൽ ഇന്ന് ബാർൻസ്ലിയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത 7 ഗോളുകളുടെ വലിയ വിജയം ഓൾഡ്ട്രാഫോർഡിൽ നേടി. ടെൻ ഹാഗിനു കീഴിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ വിജയമാണ് ഇത്.

Picsart 24 09 18 01 57 58 414
2 ഗോളും 2 അസിസ്റ്റും നേടിയ ഗർനാചോ

പൂർണ്ണ ആധിപത്യമാണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് കാണാൻ ആയത്. മത്സരത്തിന്റെ 16ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡിലൂടെ യുണൈറ്റഡ് ലീഡ് എടുത്തു. ഗർനാചോയുടെ ഒരു ക്രോസ് ഫീൽഡ് പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിലേക്ക് കുതിച്ച റാഷ്ഫോർഡ് അനായാസ ഫിനിഷിലൂടെ വല കണ്ടെത്തി. സ്കോർ 1-0.

35ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആന്റണി യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ആന്റണി തന്നെ വിജയിച്ച പെനാൾട്ടി ആണ് അദ്ദേഹം ലക്ഷ്യത്തിൽ എത്തിച്ചത്. അധികം വൈകാതെ ഗർനാചോയിലൂടെ യുണൈറ്റഡിന്റെ മൂന്നാം ഗോൾ വന്നു. ആദ്യ പകുതിയിൽ സ്കോർ 3-0.

രണ്ടാം പകുതിയിൽ യുണൈറ്റഡ് അറ്റാക്ക് കൂടുതൽ കടുപ്പിച്ചു. 49ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ എറിക്സന്റെ പാസ് സ്വീകരിച്ച് കുതിച്ച ഗർനാചോ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. സ്കോർ 4-0.

Picsart 24 09 18 01 58 08 931

58ആം മിനുട്ടിൽ ഗർനാചോയുടെ പാസിൽ നിന്ന് റാഷ്ഫോർഡിന്റെ മറ്റൊരു ഗോൾ. സ്കോർ 5-0. ഗോൾ ഒഴുകുകയായിരുന്നു. 62ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൂണോ ഫെർണാണ്ടസ്, സിർക്സീ, മസ്റോയ് എന്നിവരെ കളത്തിൽ എത്തിച്ചു.

81ആം മിനുട്ടിൽ ബ്രൂണോയുടെ അസിസ്റ്റിൽ നിന്ന് എറിക്സൺ ഗോൾ നേടിയതോടെ സ്കോർ 6-0 എന്നായി. അധികം വൈകാതെ ഒരു തവണ കൂടെ എറിക്സൺ വല കണ്ടെത്തി. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം പൂർത്തിയായി. ടെൻ ഹാഗിനു കീഴിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ വിജയമാണ് ഇത്.

Exit mobile version