Picsart 23 04 21 02 57 34 784

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അന്തകരായി സ്പാനിഷ് ടീമുകൾ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്യൻ പോരാട്ടങ്ങളിലെ സ്പാനിഷ് ടീമുകൾക്കെതിരായ മോശം റെക്കോർഡ് ഇന്ന് രാത്രിയും തുടർന്നു, അവർ ഇന്ന് യുവേഫ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ സെവിയ്യയോട് തോറ്റ് പുറത്തായി. തുടർച്ചയായ ആറാം വർഷമാണ് യുണൈറ്റഡ് യൂറോപ്യൻ മത്സരത്തിൽ സ്പാനിഷ് ടീമിനോട് പുറത്താകുന്നത്. ഇതിൽ മൂന്ന് തവണയും സെവിയ്യ തന്നെ ആയിരുന്നു യുണൈറ്റഡിന്റെ അന്തകർ.

ആദ്യ പാദത്തിലെ 2-2 സമനിലയിൽ തന്നെ പ്രതീക്ഷൾ നഷ്ടപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് പിടിച്ചുനിൽക്കാനായില്ല, സെവിയ്യ 3-0ന് ജയിച്ചാണ് സെമിയിലേക്ക് മുന്നേറിയത്.
ഈ സീസണിൽ യൂറോപ്പ ലീഗ് കിരീടം ഉയർത്താനുള്ള യുണൈറ്റഡിന്റെ പ്രതീക്ഷകൾ ഇതോടെ അവസാനിച്ചു.

അവസാന ആറു വർഷം യുണൈറ്റഡ് യൂറോപ്പിൽ നിന്ന് പുറത്തായത്;

2017/18 – Sevilla 🔴⚪
2018/19 – Barcelona 🔴🔵
2019/20 – Sevilla 🔴⚪
2020/21 – Villarreal 🟡
2021/22 – Atelti 🔴⚪
2022/23 – Sevilla 🔴⚪

Exit mobile version