Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിൽ, നഷ്ടം ചെൽസിക്കും ന്യൂകാസിലിനും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എഫ് എ കപ്പ് വിജയിച്ചതോടെ അവർ യൂറോപ്യൻ ഫുട്ബോൾ യോഗ്യത നേടി. സീസണിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനാൽ യുണൈറ്റഡ് ഒരു യൂറോപ്യൻ കോമ്പിറ്റീഷനിലും ഇല്ലാത്ത നിലയിൽ ആയിരുന്നു. എന്നാൽ ഇന്ന് അവർ എഫ് എ കപ്പ് വിജയിച്ചതോടെ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടി.

മാഞ്ചസ്റ്റർ യുണൈറ്റഡ് 24 05 25 22 07 09 713

എഫ് എ കപ്പ് വിജയികൾക്ക് ഒരു യൂറോപ്പ ലീഗ് ക്വാട്ട ഉണ്ട്. അത് ആണ് യുണൈറ്റഡിന് ഇപ്പോൾ ലഭിച്ചത്. ഇതോടെ ലീഗിൽ ആറാമത് ഫിനിഷ് ചെയ്ത ചെൽസിയുടെ യൂറോപ്പ ലീഗ് യോഗ്യത മാറി കോൺഫറൻസ് ലീഗായി. മാത്രമല്ല. ഏഴാമത് ഫിനിഷ് ചെയത് ന്യൂകാസിൽ യുണൈറ്റഡിന് കോൺഫറൻസ് ലീഗ് പോലും കളിക്കാൻ ആകില്ല. അവർക്ക് അടുത്ത സീസണിൽ യൂറോപ്യൻ കപ്പ് ടൂർണമെന്റുകൾ ഒന്നും ഉണ്ടാകില്ല.

Exit mobile version