Site icon Fanport

ലീഗ് കിരീടത്തിലേക്ക് അടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ

വനിതാ സൂപ്പർ ലീഗിൽ കിരീടത്തിലേക്ക് അടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് അവർ സ്പർസിനെയും തോൽപ്പിച്ചതോടെ രണ്ടു മത്സരങ്ങൾ മാത്രം ശേഷിക്കെ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സ്പർസിനെ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. 32ആം മിനുട്ടിൽ ലിയ ഗാൾട്ടണിലൂടെ യുണൈറ്റഡ് ലീഡ് എടുത്തു. പിന്നാലെ അലിസിയ റുസോയിലൂടെ ലീഡ് ഇരട്ടിയാക്കി.

Picsart 23 05 07 19 42 11 492

രണ്ടാം പകുതിയിൽ യുണൈറ്റഡിനായി നികിത പാരീസും ഗോൾ നേടി. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 20 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. 45 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി ആണ് രണ്ടാമത്. പക്ഷെ മൂന്ന് മത്സരങ്ങൾ കുറവ് കളിച്ച ചെൽസി 44 പോയിന്റുമായി മൂന്നാമത് ഉണ്ട്. ചെൽസി പോയിന്റ് നഷ്ടപ്പെടുത്തിയാൽ മാത്രമെ യുണൈറ്റഡിന് കിരീടം നേടാൻ ആവുകയുള്ളൂ.

Exit mobile version