Picsart 23 01 29 03 07 26 143

ഫൈനൽ ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ലീഗ് കപ്പ് ഫൈനൽ ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഇറങ്ങും. രണ്ടാം പാദ സെമിയിൽ വലിയ പരാജയം നേരിട്ടില്ല എങ്കിൽ തന്നെ യുണൈറ്റഡിന് ഫൈനൽ ഉറപ്പിക്കാം. നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ സെമിയിൽ ഫോറസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു‌. റാഷ്ഫോർഡും വെഗോർസ്റ്റും ബ്രൂണോയും ആയിരുന്നു അന്ന് ഗോളുകൾ നേടിയത്.

ഇന്ന് യുണൈറ്റഡ് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകും എന്നാണ് പ്രതീക്ഷ. പുതിയ സൈനിംഗ് സബിറ്റ്സർ ഇറങ്ങുമെന്ന പ്രതീക്ഷയിലാകും ആരാധകർ. പരിക്കേറ്റ എറിക്സൺ സ്ക്വാഡിൽ ഉണ്ടാകില്ല. യുവതാരങ്ങൾക്ക് അവസരം നൽകാൻ എറിക് ടെൻ ഹാഗ് ശ്രമിച്ചേക്കും. ഇന്ന് രാത്രി 1.30നാണ് ഫൈനൽ നടക്കുക. കളി ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ല. ആരാധകർ ഓൺലൈൻ സ്ട്രീമിങ് ലിങ്കുകൾ ആശ്രയിക്കേണ്ടി വരും. ഫൈനലിൽ എത്തിയാൽ ന്യൂകാസിൽ ആകും എതിരാളികൾ. സതാമ്പ്ടണെ തോൽപ്പിച്ച് കഴിഞ്ഞ ദിവസം ന്യൂകാസിൽ ഫൈനൽ ഉറപ്പിച്ചിരുന്നു.

Exit mobile version