Site icon Fanport

യൂറോപ്പ ലീഗിൽ ക്വാർട്ടർ ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്പെയിനിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് യൂറോപ്പ ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ റയൽ ബെറ്റിസിനെ നേരിടും. ആദ്യ പാദത്തിൽ ഓൾഡ്ട്രാഫോർഡിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് 4-1ന്റെ വലിയ വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് റയൽ ബെറ്റിസിന് അടുത്ത റൗണ്ടിലേക്ക് കടക്കുക എളുപ്പമുള്ള കാര്യമായിരിക്കില്ല. ചുരുങ്ങിയത് മൂന്ന് ഗോൾ വ്യത്യാസത്തിൽ എങ്കിലും ബെറ്റിസിന് ഇന്ന് വിജയിക്കേണ്ടതുണ്ട്.

Picsart 23 03 10 03 03 34 919

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള സാധ്യതകൾ കാണുന്നുണ്ട്‌. ഫകുണ്ടോ പെലിസ്ട്രി ആദ്യ ഇലവനിൽ എത്തിയേക്കും. ആന്റണി മാർഷ്യലും ആന്റണിയും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഉണ്ടാകില്ല. ഇന്ന് രാത്രി 11.15നാണ് മത്സരം നടക്കുന്നത്. കളി തത്സമയം സോണി ലൈവിലും സോണി ടെന്നിലും കാണാം.

Exit mobile version