Picsart 24 12 31 02 44 10 464

മാഞ്ചസ്റ്റർ യുണൈറ്റഡിന് മോക്ഷമില്ല!! ഓൾഡ്ട്രാഫോർഡിൽ വീണ്ടും നാണംകെട്ടു!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും പരാജയം. ഇന്ന് അവർ ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ ന്യൂകാസിൽ യുണൈറ്റഡിനോടാണ് പരാജയപ്പെട്ടത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരാജയം.

ഇന്ന് തുടക്കം മുതൽ ദയനീയ ഫുട്ബോൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചത്. യുണൈറ്റഡിന്റെ തുടരെയുള്ള മിസ്പാസുകൾ ന്യൂകാസിൽ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തു. നാലാം മിനുട്ടിൽ തന്നെ ന്യൂകാസിൽ ലീഡ് എടുത്തു. ഒരു ഫ്രീ ഹെഡറിൽ നിന്ന് ഐസാക് ആണ് ഗോൾ നേടിയത്.

19ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഗോൾ വഴങ്ങി. വീണ്ടും ഒരു ഹെഡറാണ് യുണൈറ്റഡിന് വിനയായത്. ഇത്തവണ ജോലിന്റൺ പന്ത് ഹെഡ് ചെയ്ത് വലയിലാക്കി. സ്കോർ 2-0. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ഗോളുകളിൽ നിന്ന് കരകയറാൻ പാടുപെട്ടു. അവർക്ക് ആദ്യ പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ 9ആം പരാജയമാണിത്. 22 പോയിന്റുമായി അവർ 14ആം സ്ഥാനത്ത് നിൽക്കുന്നു. 32 പോയിന്റുള്ള ന്യൂകാസിൽ അഞ്ചാം സ്ഥാനത്താണ്.

Exit mobile version