Picsart 25 07 15 22 45 01 227

എമി മാർട്ടിനസിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം തുടങ്ങി



മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ സ്വന്തമാക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. ആസ്റ്റൺ വില്ലയ്ക്ക് മുന്നിൽ യുണൈറ്റഡ് ആദ്യ ഓഫർ ഉടൻ വെക്കും എന്നാണ് റിപ്പോർട്ട്. ‌ നിലവിലെ ഗോൾകീപ്പർ ആന്ദ്രെ ഒനാന ക്ലബ്ബ് വിടുമോ എന്നത് വ്യക്തമല്ല എങ്കിലും യുണൈറ്റഡ് ഒനാനക്ക് വെല്ലുവിളി ഉയർത്താൻ ആകുന്ന ഒരു കീപ്പറെ തിരയുകയായിരുന്നു.


കഴിഞ്ഞ കുറച്ചുകാലമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾകീപ്പർ സ്ഥാനത്ത് സ്ഥിരതയില്ലായ്മ പ്രകടമായിരുന്നു. ഡേവിഡ് ഡി ഹിയക്ക് ശേഷം വന്ന ഒനാനക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലോകകപ്പ് ജേതാവും മികച്ച ഫോമിലുള്ള ഗോൾകീപ്പറുമായ എമിലിയാനോ മാർട്ടിനെസിനെ യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്നത്.


അർജന്റീനയുടെ ദേശീയ ടീമിലെയും ആസ്റ്റൺ വില്ലയിലെയും പ്രധാന താരമായ മാർട്ടിനെസ് സമ്മർദ്ദഘട്ടങ്ങളിലെ മികച്ച പ്രകടനത്തിനും പേരുകേട്ടയാളാണ്. താരത്തെ ടീമിലെത്തിക്കാൻ യുണൈറ്റഡ് വലിയൊരു തുക മുടക്കാൻ തയ്യാറാണെന്നും റിപ്പോർട്ടുകളുണ്ട്.


Exit mobile version