20250809 190050

പ്രീസീസണിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

പ്രീമിയർ ലീഗ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അവസാന പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഷൂട്ടൗട്ടിൽ ജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഫിയൊറെന്റിനയോടെ 1-1 എന്ന സമനില ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. പിന്നീട് നടന്ന ഷൂട്ടൗട്ടിൽ യുണൈറ്റഡ് 5-4ന് വിജയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്ന് പുതിയ സൈനിംഗുകൾ ആയ എംബ്യൂമോയും കുഞ്ഞ്യയും മുൻനിരയിൽ ഇറങ്ങി. ഇരുവർക്കും എന്നാൽ ഗോൾ കണ്ടെത്താൻ ആയില്ല.

മത്സരത്തിന്റെ എട്ടാം മിനുറ്റിൽ ഒരു കോർണറിലൂടെ സോഹ്ം ഫിയൊറന്റീനക്ക് ലീഡ് നൽകി. ഈ ഗോളിന് ശേഷം ഉണർന്നു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 25ആം മിനുറ്റിൽ സമനില നേടി. ഒരു സെറ്റ് പീസിൽ നിന്ന് ഒരു സെൽഫ് ഗോളിലൂടെ ആയിരിന്നു യുണൈറ്റഡിന്റെ ഗോൾ.

യുണൈറ്റഡ് നിരവധി അവസരങ്ങൾ കളിയിലുടനീളം സൃഷ്ടിച്ചു എങ്കിലും അവരുടെ മുൻ ഗോൾകീപ്പർ കൂടിയായ ഡി ഹിയയുടെ മികവ് കളി സമനിലയിൽ നിർത്തി. ഇനി അടുത്ത ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിനെ നേരിടും.

Exit mobile version