Site icon Fanport

ഇബ്രാഹിമോവിചിന് പരിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിച്ചേക്കില്ല

സ്വീഡിഷ് താരം ഇബ്രഹിമോവിചിന് വീണ്ടും പരിക്ക്. ഇന്നലെ റോമയ്ക്ക് എതിരായ മത്സരത്തിനിടയിൽ ആണ് ഇബ്രഹിമോവിചിന് പരിക്കേറ്റത്. താരം ഒരു മാസത്തോളം പുറത്തിരിക്കും എന്നാണ് വിവരങ്ങൾ. മിലാന്റെ നിർണായക മത്സരങ്ങൾ ഒക്കെ ഇബ്രയ്ക്ക് ഈ പരിക്ക് കാരണം നഷ്ടമായേക്കും. ഇബ്രഹിമോവിചിന്റെ ഓൾഡ്ട്രാഫോർഡിലേക്കുള്ള തിരിച്ചുവരവിനു ഇത് തടസ്സമാകും. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ യൂറോപ്പ പ്രീക്വാർട്ടറിൽ രണ്ട് പാദങ്ങളിലായി മിലാൻ ഇറങ്ങേണ്ടതുണ്ട്. മാർച്ച് 7നും മാർച്ച് 14നും ആണ് യൂറോപ്പ മത്സരങ്ങൾ. ഈ രണ്ട് മത്സരങ്ങളും ഇബ്രാഹിമോവിചിന് മനസ്സിലാകും. ഇതിനൊപ്പം നാപോളിക്ക് എതിരായ മത്സരവും ഇബ്രയ്ക്ക് നഷ്ടമാകും. മിലാന്റെ സീരി എ കിരീട പോരാട്ടത്തിലും ഇത് വലിയ തിരിച്ചടി ആയിരിക്കും.

Exit mobile version