Picsart 23 02 02 21 54 29 490

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗ്രീൻവുഡിനുമേൽ ചുമത്തിയ കേസുകൾ റദ്ദാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മേസൻ ഗ്രീൻവുഡിന് എതിരെ ഉണ്ടായിരുന്ന ലൈഗികാതിക്രമണ കേസുകൾ റദ്ദാക്കി‌. ഗ്രീന്വുഡിന്റെ കാമുകിയുടെ പരാതിയിൻ മേൽ താരത്തിനു മേൽ ചുമത്തിയ ചാർജുകൾ എല്ലാം ഒഴിവാക്കിയതായുൻ താരം സ്വതന്ത്രനായെന്നും മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. 2022 ജനുവരിയിൽ ആയിരുന്നു ഗ്രീൻവുഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി താരത്തിന്റെ മുൻ കാമുകി രംഗത്ത് വന്നത്. ഗ്രീൻവുഡുമായി എന്തുകൊണ്ടാണ് പിരിഞ്ഞത് എന്നും ഗ്രീൻവുഡ് തന്നോട് എന്താണ് ചെയ്തത് എന്നും വ്യക്തമാക്കി കൊണ്ട് ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടി ചിത്രങ്ങളും വീഡിയോയും ശബ്ദരേഖകളും ഇൻസ്റ്റ ഗ്രാമിലൂടെ പങ്കുവെക്കുക ആയിരുന്നു.

ഇരുവരും ബന്ധത്തിൽ ആയിരിക്കെ ശാരീരികമായി വലിയ പീഡനങ്ങൾ ഗ്രീൻവുഡ് ഏൽപ്പിച്ചത് ചിത്രങ്ങളിലൂടെയും ശബ്ദരേഖകളിലൂടെയും വ്യക്തമായിരുന്നു‌. ഇപ്പോൾ കേസ് റദ്ദായത് താരത്തിന്റെ പണത്തിന്റെ സ്വാധീനം കൊണ്ടാണെന്ന് ഒരു വിഭാഗം പറയുന്നു.

https://twitter.com/1hxssan/status/1487686182028955649?t=RqR0orouaWYsNTSFefoTGA&s=19

ഗ്രീൻവുഡിനെതിരെ ശക്തമായ നിയമനടപടികൾ ആണ് ക്ലബും പോലീസും അന്ന് എടുത്തത്. താരം അറസ്റ്റിൽ ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് അന്വേഷണ കാലഘട്ടം വരെ ഗ്രീൻവുഡിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ക്ലബിനൊപ്പം ട്രെയിൻ ചെയ്യാൻ പോലും താരത്തിന് അനുമതി ഉണ്ടായിരുന്നില്ല. ഇനി പുതിയ സാഹചര്യത്തിൽ ക്ലബ് എന്ത് തീരുമാനം എടുക്കും എന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം.

Exit mobile version