Picsart 23 06 01 12 25 29 510

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ബട്ലാന്റ് റേഞ്ചേഴ്സിലേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ഗോൾ കീപ്പർ ആയിരുന്ന ജാക്ക് ബട്ലാന്റ് ക്ലബ് വിടും. ജനുവരിയിൽ ക്രിസ്റ്റൽ പാലസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ജാക്ക് ബട്ട്‌ലാന്റ് ഫ്രീ ഏജന്റാണ്‌ ഇപ്പോൾ. താരത്തെ സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സ് ആകും സ്വന്തമാക്കുന്നത്‌. ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. യുണൈറ്റഡ് പുതിയ ഗോൾ കീപ്പറെ എത്തിക്കാനും പദ്ധതിയിടുന്നുണ്ട്.

ഒരു കാലത്ത് ഇംഗ്ലണ്ട് ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു ബട്ലാന്റ്. ബർനിങ്ഹാം, സ്റ്റോക്ക് സിറ്റി എന്നീ ടീമുകൾക്കായയി താരം മുമ്പ് കളിച്ചിട്ടുണ്ട്.

Exit mobile version