Picsart 25 01 08 10 05 39 272

മാഞ്ചസ്റ്റർ യുണൈറ്റഡ് മൈനുവിനെയും ഗാർനാച്ചോയെയും വിൽക്കുന്നത് പരിഗണിക്കുന്നു, INEOS-നെതിരെ ആരാധക പ്രതിഷേധം

അനുയോജ്യമായ ഓഫറുകൾ വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ യുവ പ്രതിഭകളായ കോബി മൈനുവിനെയും ഗാർനാച്ചോയെയും വിൽക്കാനുള്ള സാധ്യത പരിഗണിക്കും എന്ന് ഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. ക്ലബ് അവരെ വിൽക്കാൻ സജീവമായി നോക്കുന്നില്ലെങ്കിലും, ഫിനാൻഷ്യൽ ഫെയർപ്ലേ പാലിക്കുന്നതിനുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് ആയി അത്തരം നീക്കങ്ങൾക്ക് യുണൈറ്റഡ് തയ്യാറായേക്കും എന്നാണ് റിപ്പോർട്ട്.

രണ്ട് കളിക്കാരും, യുണൈറ്റഡിൻ്റെ യൂത്ത് സിസ്റ്റത്തിലൂടെ ഉയർന്നു വന്ന താരമാണ്. ഇത് കൊണ്ട് തന്നെ വലിയ തുകയ്ക്ക് ഇവരെ വിറ്റാൽ ക്ലബിന് ഫിനാൻഷ്യൽ ഫെയർ പ്ലേയിൽ അത് വലിയ ആശ്വാസം നൽകും. എന്നാൽ ഇരുവരെയും വിൽക്കാൻ സാധ്യതയുണ്ട് എന്ന വാർത്ത യുണൈറ്റഡ് ആരാധകരിൽ വലിയ അമർശം ഉണ്ടാക്കുന്നു.

INEOS ഗ്രൂപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനകം തന്നെ ഇനിയോസ് ഗ്രൂപ്പിന്റെ ചിലവ് ചുരുക്കൽ പരിപാടികൾ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

Exit mobile version