Picsart 23 01 04 23 50 09 538

“മാഞ്ചസ്റ്ററിൽ തന്നെ കരിയർ അവസാനിപ്പിക്കാൻ ആണ് ആഗ്രഹം” – ഡി ഹിയ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ കരിയർ അവസാനിപ്പിക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ. താൻ ഇവിടെ അതീവ സന്തോഷവാൻ അണ്. ഇത് എന്റെ ക്ലബാണ് എന്നും ഡി ഹിയ പറഞ്ഞു. ഇവിടെ തന്നെ തുടരാൻ ആഗ്രഹം. ഡി ഹിയ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും ഡി ഹിയയും പുതിയ കരാർ ചർച്ചകൾ നടത്തുകയാണ്.

കരാർ ചർച്ചകൾ പുരോഗമിക്കുക ആണ് എന്നും തനിക്ക് ആശങ്ക ഇല്ല എന്നും ഡി ഹിയ പറഞ്ഞു. സ്പാനിഷ് ഗോൾ കീപ്പർ യുണൈറ്റഡിൽ പുതിയ കരാർ ഉടൻ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2011ൽ ആയിരുന്നു ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. അന്ന് മുതൽ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ആണ് ഡി ഹിയ. ഇപ്പോൾ ടീമിൽ ഉള്ളവരിൽ ക്ലബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഡി ഹിയയാണ്.

ഈ സീസണിൽ ഡി ഹിയ മികച്ച ഫോമിലും ആണ്. പ്രീമിയർ ലീഗിൽ ഡി ഹിയക്ക് 9 ക്ലീൻ ഷീറ്റുകൾ ഈ സീസണിൽ നേടാൻ ആയിട്ടുണ്ട്.

Exit mobile version