Picsart 23 05 13 21 32 39 027

ഇന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയിച്ചേ പറ്റൂ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബോണ്മതിനെ നേരിടും. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ഇന്ന് യുണൈറ്റഡിന് വിജയം അത്യാവശ്യമാണ്. ബോണ്മതിന്റെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. എവേ ഗ്രൗണ്ടിൽ അത്ര നല്ല റെക്കോർഡ് ഇല്ലാത്ത യുണൈറ്റഡിന് ഇന്ന് ആ റെക്കോർഡ് മെച്ചപ്പെടുത്തിയെ മതിയാകൂ. ഇന്ന് യുണൈറ്റഡ് വിജയിക്കാതിരിക്കുകയും ലിവർപൂൾ ആസ്റ്റൺ വില്ലയെ തോൽപ്പിക്കുകയും ചെയ്താൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോപ് ഫോറിൽ നിന്ന് പുറത്താകും.

ഇപ്പോൾ നാലാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോൾ 35 മത്സരങ്ങളിൽ നിന്ന് 66 പോയിന്റാണുള്ളത്. 36 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുള്ള ലിവർപൂൾ തൊട്ടു പിറകിലും. ലിവർപൂളിനെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചത് എന്നതു കൊണ്ട് തന്നെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ടു വിജയം മതി യുണൈറ്റഡിന് ടോപ് 4 ഉറപ്പിക്കാൻ.

ഇന്ന് യുണൈറ്റഡ് വിജയിക്കുയും ലിവർപൂൾ പരാജയപ്പെടുകയും ചെയ്താൽ മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിലും ടോപ് 4 ഉറപ്പിക്കുകയും ചെയ്യും. ഇന്ന് രാത്രി 7.30നാണ് യുണൈറ്റഡിന്റെ മത്സരം. ലിവർപൂൾ ആസ്റ്റൺ വില്ല മത്സരവും ഇതേ സമയം നടക്കുൻ.

Exit mobile version