Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ടുവൻസെബെ ക്ലബ് വിടും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ അക്സൽ ടുവൻസെബെ സീസൺ അവസാനം ക്ലബ് വിടും. 25കാരാായ താരം ഇപ്പോൾ സ്റ്റോക്ക് സിറ്റിയിൽ ലോണിൽ കളിക്കുകയാണ്. ഈ സീസൺ അവസാനത്തോടെ താരത്തിന്റെ യുണൈറ്റഡ് കരാർ അവസാനിക്കും. ഇതോടെ ഫ്രീ ഏജന്റായി ക്ലബ് വിടും. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ആക്സൽമ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇതുവരെ 35 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ 23 05 15 19 30 25 517

നിർഭാഗ്യവശാൽ സമീപ വർഷങ്ങളിൽ തുടർച്ചയായ പരിക്കുകളുമായി കഷ്ടപ്പെട്ടത് കാരണം യുണൈറ്റഡ് മാച്ച് സ്ക്വാഡിൽ സ്ഥിരമായി ഉൾപ്പെടാൻ ആയില്ല. എറിക് ടെൻ ഹാഗിന് കീഴിൽ അദ്ദേഹം ഒരു മത്സരം പോലും കളിച്ചിട്ടില്ല. മുമ്പ് ആസ്റ്റൺ വില്ലയിലും നാപ്പോളിയിലും ലോണിൽ ടുവൻസെബെ കളിച്ചിട്ടുണ്ട്.

Exit mobile version