Picsart 23 04 18 18 58 46 631

“ആന്റണിക്ക് അടുത്ത സീസൺ വളരെ മികച്ചതായിരിക്കും” – ലൂയിസ് സാഹ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലിയ സൈനിങ് ആയ ആന്റണി ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ് താൻ കരുതുന്നത് എന്ന് മുൻ യുണൈറ്റഡ് താരം ലൂയിസ് സാഹ. ആന്റണി ഇതിനകം തന്നെ ഒരു മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പ്രീമിയർ ലീഗ് പൊരുത്തപ്പെടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ലീഗാണെന്ന് ആളുകൾ മറക്കുന്നു. വലിയ പ്രൈസ് ടാഗ് കാരണം ആണ് ആന്റണി ഇപ്പോൾ വിമർശനങ്ങൾ നേരിടുന്നത്. സാഹ പറഞ്ഞു.

അടുത്ത സീസണിൽ ആന്റണിക്ക് ഒരു മികച്ച കാമ്പെയ്‌ൻ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു എന്നും ആളുകൾ കൂടുതൽ ആന്റണിയിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട് എന്നും സാഹ പറഞ്ഞു. ആളുകളെ അത്ഭുതപ്പെടുത്താനും മികച്ച ഫിനിഷുകൾ പുറത്തെടുക്കാനും ആന്റണിക്ക് ആകും എന്നും സാഹ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഈ സീസണിൽ ആന്റണി 8 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.

Exit mobile version