Picsart 24 04 20 10 44 14 088

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം, 3 താരങ്ങൾ പരിക്ക് മാറി എത്തുന്നു

ഞായറാഴ്ച വെംബ്ലിയിൽ വെച്ച് കൊവെൻട്രി സിറ്റിയെ എഫ് എ കപ്പ് സെമിയിൽ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്ത. പരിക്ക് കാരണം കളിക്കില്ല എന്ന് കരുതിയ മൂന്ന് പേർ നാളെ കളത്തിൽ ഉണ്ടാകും. മക്ടോമിനെ, ആന്റണി, മഗ്വയർ എന്നിവർ കൊവെൻട്രിക്ക് എതിരെ കളിക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു.

ജോണി ഇവാൻസ്, വിക്ടർ ലിൻഡെലോഫ്, ടൈറൽ മലേഷ്യ, ലിസാൻഡ്രോ മാർട്ടിനെസ്, ലൂക്ക് ഷാ, റാഫേൽ വരാനെ, ആൻ്റണി മാർഷ്യൽ എന്നിവരെല്ലാം പരിക്ക് കാരണം പുറത്താണ്..

“ആൻ്റണിയും സ്കോട്ടും അവർ ഈ മത്സരത്തിൽ തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ടെൻ ഹാഗ് പറഞ്ഞു. ബോർൺമൗത്തിനെതിരായ മത്സരത്തിൽ ഇരുവരും കളിച്ചിരുന്നില്ല. അന്ന് കളിച്ച ഹാരി മഗ്വെയറിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

“ഹാരിക്ക് ബോൺമൗത്തിൽ ഒരു ചെറിയ പ്രശ്നം ഉണ്ടായിരുന്നു, അത് അദ്ദേഹം തരണം ചെയ്തു. അവൻ ഈ ആഴ്‌ച പരിശീലിച്ചിട്ടില്ല,പക്ഷേ അവൻ ഇന്ന് പരിശീലനം നടത്തും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ടെൻ ഹാഗ് പറഞ്ഞു.

Exit mobile version