Zirkzee

യൂറോപ്പാ ലീഗ് ഫൈനലിന് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം! മൂന്ന് താരങ്ങൾ തിരിച്ചെത്തി


മെയ് 21 ന് ടോട്ടൻഹാം ഹോട്ട്‌സ്പറിനെതിരായ യൂറോപ്പാ ലീഗ് ഫൈനലിന് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ ആശ്വാസം. ഡിയോഗോ ഡാലോട്ട്, ലെനി യോറോ, ജോഷ്വ സിർക്‌സീ എന്നിവർ ചൊവ്വാഴ്ച പരിശീലനത്തിന് തിരിച്ചെത്തി. ബിൽബാവോയിലെ നിർണായക മത്സരത്തിന് തൊട്ടുമുന്‍പുള്ള ഈ തിരിച്ചുവരവ് യുണൈറ്റഡിന്റെ ടീമിന് കരുത്ത് പകരും.


ഹാംസ്ട്രിംഗ് പരിക്ക് കാരണം സീസണിൽ നിന്ന് പുറത്തായ സിർക്‌സീയുടെ തിരിച്ചുവരവ് അപ്രതീക്ഷിതമാണ്. കാഫ് ഇഞ്ചുറി കാരണം ഡാലോട്ട് ക്ലബ്ബിന്റെ അവസാന ആറ് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. മെയ് 11 ന് വെസ്റ്റ് ഹാമിനെതിരെ കാൽക്കുഴയ്ക്ക് പരിക്കേറ്റ യോറോയും ഇന്ന് പരിശീലനത്തിൽ പങ്കെടുത്തു,


ഈ മൂവരും തിരിച്ചെത്തിയെങ്കിലും, മറ്റിയസ് ഡി ലിറ്റ് പരിശീലനത്തിൽ നിന്ന് വിട്ടുനിന്നു, ഫൈനലിൽ അദ്ദേഹം കളിക്കില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ 16-ാം സ്ഥാനത്തുള്ള യുണൈറ്റഡിന് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്കുള്ള ഏക വഴി യൂറോപ്പാ ലീഗ് കിരീടം നേടുക എന്നതാണ്.

Exit mobile version