Site icon Fanport

ഹാട്രിക്കോടെ ഗ്രീൻവുഡ്, ചെൽസിയെ മറികടന്ന് യുണൈറ്റഡ് യുവ നിര

എഫ് എ യൂത്ത് കപ്പിൽ ചെൽസിയുടെ കുതിപ്പിന് അവസാനം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. നിലവിലെ ചാമ്പ്യന്മാരായ ചെൽസിയെ 4-3 നാണ് യുണൈറ്റഡ് മറികടന്നത്. മാസൻ ഗ്രീൻവുഡിന്റെ ഹാട്രിക് ആണ് യുണൈറ്റഡ് ടീമിന് ജയം ഒരുക്കിയത്.

സീനിയർ ടീം ലിവർപൂളിനോട് തോറ്റ് മടങ്ങിയെങ്കിലും മികച്ച പോരാട്ട വീര്യമാണ് യുണൈറ്റഡ് ജൂനിയർ ടീം പുറത്തെടുത്തത്. ഗ്രീൻവുഡിനെ കൂടാതെ ബർണാഡ് ആണ് യുണൈറ്റഡിന്റെ ഗോൾ നേടിയത്. അടുത്ത റൗണ്ടിൽ ബ്രയ്ട്ടൻ ആണ് യുണൈറ്റഡിന്റെ എതിരാളികൾ.

Exit mobile version