ഇന്ത്യയിലെ മികച്ച ആരാധക സംഘമാവാൻ മഞ്ഞപ്പട

ഇന്ത്യയിലെ മികച്ച  സ്പോർട്സ്  ആരാധകരെ കണ്ടെത്താനുള്ള ഇന്ത്യൻ സ്പോർട്സ് ഹോണോഴ്സിന്റെ വോട്ടിങ്ങിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മഞ്ഞ പടയും. RP-SG  ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിരാട് കോഹ്‌ലി ഫൗണ്ടേഷനുമായി സഹകരിച്ചാണ് അവാർഡ് നൽകുന്നത്.  മഞ്ഞപ്പടയെ കൂടാതെ ബെംഗളൂരു എഫ് സി യുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടാഴ്മയായ ഭാരത് ആർമി, ഐ.പി.എൽ ടീമായ ആർ.സി.ബിയുടെ  ആരാധക കൂട്ടാഴ്മയായ നമ്മ ടീം എന്നിവരാണ് അവസാന റൗണ്ട് വോട്ടിങ്ങിനുള്ളത്.

സഞ്ജീവ് ഗോയങ്കയും പുല്ലേല ഗോപിചന്ദുമാണ് ജ്യൂറിക്ക് നേതൃത്വം കൊടുക്കുന്നത്. ഇവരെ കൂടാതെ ടെന്നീസ് താരം മഹേഷ് ഭൂപതി, പി.ടി. ഉഷ,  ഷൂട്ടർ അഞ്ജലി ഭഗവത്, മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ അർജുൻ ഹാലപ്പ എന്നിവർ ജ്യൂറി അംഗങ്ങളാണ്.  നവംബർ 11 ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.


അതെ സമയം മികച്ച ക്ലബ്ബിനുള്ള അവസാന നാല് ടീമുകളുടെ പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചിട്ടില്ല.  മുൻ ഐ ലീഗ് ചാമ്പ്യന്മാരും പുതുതായി ഐ.എസ്.എല്ലിൽ സ്ഥാനവും നേടിയ ബെംഗളൂരു എഫ്.സിയും കഴിഞ്ഞ തവണത്തെ ഐ ലീഗ് ചാമ്പ്യന്മാരായ ഐസ്വാൾ എഫ് സിയും ഐ.പി.എൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും പ്രൊ കബഡി ചാമ്പ്യന്മാരായ പാറ്റ്ന പൈറേറ്റ്‌സും അവസാന റൗണ്ടിൽ ഇടം നേടിയിട്ടുണ്ട്.

ഇന്ത്യൻ സ്പോർട്സ് ഹോണോഴ്സ് അവാർഡിന്റെ ഭാഗമായി 17 വിഭാഗത്തിൽ അവാർഡ് നൽകുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയങ് ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തി, ആദ്യമായി ടാമി അബ്രഹാമും
Next articleപെനാൾട്ടി സേവുമായി രഹ്നേഷ് രക്ഷകനായി, നോർത്ത് ഈസ്റ്റിന് വിജയം