ലോകകപ്പ് കളിക്കാർക്ക് 5 ലക്ഷം വീതം നൽകി മണിപ്പൂർ സർക്കാർ

- Advertisement -

അണ്ടർ പതിനേഴ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച താരങ്ങൾക്ക് വൻ സ്വീകരണം നടത്തി മണിപ്പൂർ സർക്കാർ. മണിപ്പൂർ മുഖ്യമന്ത്രി ബിറൻ സിംഗ് മണിപ്പൂരിൽ നിന്നുള്ള 8 താരങ്ങൾക്കും നേരത്തെ പ്രഖ്യാപിച്ച 5 ലക്ഷം വീതം നൽകിയാണ് സ്വീകരിച്ചത്.

ഇന്നലെ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു സ്വീകരണ ചടങ്ങ് നടന്നത്. മണിപ്പൂർ ഗവർണറും ഇന്ത്യൻ താരങ്ങളുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. ക്യാപ്റ്റൻ അമർജിത് സിംഗ് ഉൾപ്പെടെ എട്ടു താരങ്ങളാണ് മണിപ്പൂരിൽ നിന്ന് ഇന്ത്യൻ ലോകകപ്പ് ടീമിൽ എത്തിയത്.

അമർജിത്, ധീരജ് സിംഗ്, ജീക്സൺ, ബോരിസ്, നോങ്ഡമ്പ, സുരേഷ് സിംഗ്, നിങ്തോയിങമ്പ, മുഹമ്മദ് ഷാജഹാൻ എന്നീ താരങ്ങളാണ് ഇന്ത്യൻ ടീമിന്റെ ഭാഗമായ മണിപ്പൂർ സ്വദേശികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement