Site icon Fanport

ട്രെബൾ സ്വപനങ്ങളുമായി മാഞ്ചസ്റ്റർ സിറ്റി ഇന്ന് എഫ് എ കപ്പ് സെമിയിൽ ഇറങ്ങുന്നു

മാഞ്ചസ്റ്റർ സിറ്റി ഇന്ന് എഫ് എ കപ്പ് സെമിയിൽ ഇറങ്ങുന്നു. വെംബ്ലിയിൽ നടക്കുന്ന സെമിയിൽ ചാമ്പ്യൻഷിപ്പ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡ് ആണ് സിറ്റിയുടെ എതിരാളികൾ. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് ഉൾപ്പെടെ ട്രെബൾ സ്വപ്നങ്ങളിൽ നിൽക്കുകയാണ്‌. ഇന്ന് രാത്രി 9.15നാണ് മത്സരം. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.

സിറ്റി 23 04 15 23 57 07 875

മാഞ്ചസ്റ്റർ സിറ്റി അവസാന 15 മത്സരങ്ങളിൽ അപരാജിത കുതിപ്പിലാണ്‌. അവസാന 15ൽ 12 എണ്ണവും സിറ്റി വിജയിച്ചു നിൽക്കുകയാണ്‌. ഷെഫീൽഡ് യുണൈറ്റഡും നല്ല ഫോമിലാണ്‌. അവർ അവസാന ഏഴിൽ ആറെണ്ണവും വിജയിച്ചാണ് സെമി കളിക്കാൻ വരുന്നത്‌. എന്നാൽ സിറ്റിക്ക് എതിരെ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. നാളെ നടക്കുന്ന രണ്ടാം സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രൈറ്റണും ആണ് ഏറ്റുമുട്ടുക.

Exit mobile version