Picsart 25 01 20 00 07 12 842

ആറാടി മാഞ്ചസ്റ്റർ സിറ്റി!! ഫോമിലേക്ക് തിരികെവരുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വൻ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഇപ്സ്വിച് ടൗണിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. ഫോഡൻ ഇരട്ട ഗോളുകളുമായി തിളങ്ങി.

27ആം മിനുറ്റിൽ ഫോഡൻ ആണ് സിറ്റിയുടെ ഗോൾ വേട്ട തുടങ്ങിയത്. പിന്നാലെ കൊവാചിചിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഫോഡൻ വീണ്ടും ഗോൾ നേടി. ആദ്യ പകുതി 3-0 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ഡോകുവും ഹാൾണ്ടും മാക്റ്റീയും ഗോൾ നേടിയതോടെ സിറ്റി വിജയം പൂർത്തിയാക്കി. ഈ വിജയത്തോടെ സിറ്റി 38 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.

Exit mobile version