Picsart 25 03 15 22 30 22 694

മാഞ്ചസ്റ്റർ സിറ്റിയുടെ ടോപ് 4 പ്രതീക്ഷയ്ക്ക് തിരിച്ചടി, ബ്രൈറ്റണെതിരെ സമനില

ഇത്തിഹാദ് സ്റ്റേഡിയത്തിൽ ബ്രൈറ്റനെതിരെ 2-2ന്റെ സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ ടോപ് 4 പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണിത്.

11-ാം മിനിറ്റിൽ പെനാൽറ്റി സ്പോട്ടിൽ നിന്ന് ഇന്ന് എർലിംഗ് ഹാലൻഡ് സ്‌കോറിംഗ് തുറന്നു. എന്നിരുന്നാലും, 21-ാം മിനിറ്റിൽ എസ്തുപിനാൻ്റെ ഒരു മികച്ച ഫ്രീ-കിക്കിലൂടെ ബ്രൈറ്റൺ മറുപടി നൽകി. സ്കോർ 1-1.

39-ാം മിനിറ്റിൽ ഇൽകെ ഗുണ്ടോഗൻ നൽകിയ അസിസ്റ്റിൽ നിന്ന് ഒമർ മർമൂഷിന്റെ ഫിനിഷിലൂടെ സിറ്റി ലീഡ് തിരിച്ചുപിടിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൈറ്റൺ തിരിച്ചടിച്ചു, ഖുസനോവിന്റെ സെൽഫ് ഗോളാണ് ബ്രൈറ്റണ് സമനില നൽകിയത്.

സമനിലയോടെ സിറ്റി പ്രീമിയർ ലീഗ് ടേബിളിൽ 48 പോയിൻ്റുമായി അഞ്ചാം സ്ഥാനത്ത് തുടരുമ്പോൾ 47 പോയിൻ്റുമായി ബ്രൈറ്റൺ ഏഴാം സ്ഥാനത്താണ്.

Exit mobile version