Site icon Fanport

മാഞ്ചിനി 2026 വരെ ഇറ്റാലിയ ദേശീയ ടീം പരിശീലകനായി തുടരും

ഇറ്റലിയുടെ പരിശീലകനായ മാഞ്ചിനി ദേശീയ ടീമുമായുള്ള കരാർ പുതുക്കി. 2026വരെ നീണ്ടു നിൽക്കുന്ന കരാറാണ് അദ്ദേഹം ഒപ്പുവെച്ചത്. 2022 ലോകകപ്പിലും 2026ലെ ലോകകപ്പിലും മാഞ്ചിനി തന്നെയാകും ഇറ്റലിയെ നയിക്കുക. 2018ൽ ആയിരുന്നു മാഞ്ചിനി ഇറ്റലിയുടെ പരിശീലകനായി എത്തിയത്. അദ്ദേഹം വന്നതു മുതൽ ഇറ്റലിയുടെ പ്രകടനങ്ങൾ ഏറെ മെച്ചപ്പെട്ടിരുന്നു.

ഇപ്പോൾ യൂറോ കപ്പിനായി ഇറ്റലിയെ ഒരുക്കുകയാണ് മാഞ്ചിനി. 2006ന് ശേഷം ലോകകപ്പ് കിരീടം നേടാനാവാത്ത ഇറ്റലിയെ തിരികെ കിരീടത്തിലേക്ക് എത്തിക്കുക ആകും മാഞ്ചിനിയുടെ ലക്ഷ്യം. യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ കൊടുത്തുകൊണ്ട് പുതിയ ഒരു ഇറ്റാലിയൻ ടീമിനെ വാർത്തെടുക്കുകയാണ് അദ്ദേഹം ഇപ്പോൾ. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ലാസിയോ എന്നീ ടീമുകളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

Exit mobile version