ഇറ്റലിയുടെ ഫ്രാൻസിനെതിരായ പ്രകടനത്തിൽ താൻ സംതൃപ്തൻ – റോബർട്ടോ മാൻചിനി

ഫ്രാൻസിനെതിരായ ഇറ്റലിയുടെ പ്രകടനത്തിൽ താൻ സംതൃപതനാണെന്ന് ഇറ്റലിയൻ കോച്ച് റോബർട്ടോ മാൻചിനി. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഫ്രാൻസ് ഇറ്റലിയെ പരാജയപ്പെടുത്തിയത്. ലോകകപ്പ് നേടാൻ വളരെ സാധ്യത കൽപ്പിക്കുന്ന ടീമാണെന്നു അറിഞ്ഞിട്ടു കൂടി കളിക്കളത്തിൽ പരീക്ഷണത്തിനായിട്ടാണ് മാൻചിനി ശ്രമിച്ചത്. മാറ്റിയ കാൽഡറാ, റോലാൻഡോ മന്ദ്രഗോര, ഡൊമെനിക്കോ ബെറാർഡി എന്നിവർക്ക് ഇറ്റാലിയൻ കുപ്പായത്തിൽ അരങ്ങേറ്റവും റോബർട്ടോ മാൻചിനി നൽകി. ഉംറ്റിറ്റി, ഡെംബലെ, ഗ്രീസ്മാന്‍ എന്നിവരായിരുന്നു ഫ്രാൻസിന് വേണ്ടി ഇന്നലെ ഗോളടിച്ചത്. ലിയനാര്‍ഡോ ബൊനൂച്ചിയാണ് ഇറ്റലിക്ക് വേണ്ടി ഗോളടിച്ചത്.

2 -2 സമനിലയിൽ മത്സരം അവസാനിക്കുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നു റോബർട്ടോ മാൻചിനി പറഞ്ഞു. എന്നാൽ മധ്യനിരയിലെ പിഴവുകളും മിസ് പാസ്സുകളുമാണ് മത്സരം മാറ്റിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ഗോളിന് വഴിയൊരുക്കിയതും ഒരു മിസ് പാസ്സാണ്. നിരവധി കൌണ്ടർ അറ്റാക്കുകൾ ഫ്രാൻസിനെ നടത്തതാണ് അനുവദിച്ചത് വലിയൊരു ടാക്ടിക്കൽ എറർ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓരോ മത്സരം കഴിയുമ്പോളും മരിയോ ബലോട്ടെല്ലി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ മത്സരത്തിൽ ബൊനൂച്ചിയുടെ ഗോളിന് വഴിയൊരുക്കിയത് ബലോട്ടെല്ലിയായിരുന്നു. ഹോളണ്ടിനെതിരെയാണ് ഇറ്റലിയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅണ്ടർ 17 താരോദയം ധീരജ്‌ സിങ് ഇനി ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കും
Next article‘സിദാന്റെ രാജി വിചിത്രം” – ഹാമെസ് റോഡ്രിഗസ്